Connect with us

Business

ഫോർഡ്‌ തിരിച്ചെത്തുന്നു; ചെന്നൈയിലെ പ്ലാന്‍റ്‌ തുറക്കും

മൂന്ന്‌ വർഷം മുമ്പാണ്‌ ഫോർഡ്‌ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത്‌.

Published

|

Last Updated

ബംഗളൂരു | മൂന്ന്‌ വർഷങ്ങൾക്കുശേഷം യുഎസ്‌ വാഹനനിർമാതാക്കളായ ഫോർഡ്‌ ഇന്ത്യയിലേക്ക്‌ തിരിച്ചെത്തുന്നു. തമിഴ്നാട്ടിലെ നിർമാണ പ്ലാന്‍റിന്‍റെ പ്രവർത്തനം പുനഃരാരംഭിക്കാൻ താത്പര്യം അറിയിച്ച് തമിഴ്നാട് സർക്കാറിന് ഫോർഡ്‌ കത്തുനൽകി. അമേരിക്കൻ സന്ദർശനത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഫോർഡ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ്‌ നടപടി.

മൂന്ന്‌ വർഷം മുമ്പാണ്‌ ഫോർഡ്‌ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത്‌. അതുവരെ ചെന്നൈയിലെ പ്ലാന്‍റിൽ കാർ നിർമിച്ചിരുന്നു. വീണ്ടും തുറക്കുന്ന പ്ലാന്‍റിൽ കയറ്റുമതിക്കായുള്ള കാറുകളാണ്‌ നിർമിക്കുക. ഫോർഡിന്‍റെ ഏറ്റവും പുതിയ എൻഡവർ ഇവിടെ നിർമിച്ചേക്കും. പ്ലാന്‍റ്‌ വീണ്ടും തുറക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയിൽ പുതിയ മോഡലുകൾ ഇറക്കുമോയെന്ന്‌ കമ്പനി വ്യക്തമാക്കിയിട്ടില്ല.

പുതിയ എൻഡവർ ആളോളതലത്തിൽ വൻ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്‌. ഫോർഡ്‌ ഫിഗോ, എക്കോസ്‌പോർട്ട്‌, എൻഡവർ എന്നിവ ഇന്ത്യയിൽ വിജയമായിരുന്നു. എന്നാൽ ഏഷ്യൻ കാർ നിർമാതാക്കളോട്‌ പൊരുതി നിൽക്കാൻ കഴിയാതായതോടെയാണ്‌ ആഭ്യന്തര ഉൽപ്പാദനം നിർത്തിയത്‌.

നിലവിൽ ചെന്നൈയിൽ ഫോർഡിന്‍റെ ഗ്ലോബൽ ബിസിനസ് ഓപ്പറേഷനുകളുടെ ഭാഗമായി 12,000ത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. അടുത്ത മൂന്ന് വർഷത്തിനിടെ 2500 മുതൽ 3000 പേർക്ക് കൂടി ജോലി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെ നിലവിൽ ഇന്ത്യയിലുള്ള ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് കസ്റ്റമർ സപ്പോർട്ടും സർവീസും ആഫ്റ്റർ മാർക്കറ്റ് പാർട്സും വാറണ്ടി സപ്പോർട്ടും നൽകുന്നത് തുടരുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

---- facebook comment plugin here -----

Latest