Uae
വിദേശ മൂലധന പ്രവാഹം; യു എ ഇ ലോക രാജ്യങ്ങളില്‍ മുന്നില്‍
ഭരണ സ്ഥിരത, വിനിമയ നിരക്ക്, സാമ്പത്തിക ഭദ്രത എന്നിവയെല്ലാം ആഗോള മൂലധന പ്രവാഹത്തെ ആകര്‍ഷിക്കുന്നു.
ദുബൈ| വിദേശ മൂലധന നിക്ഷേപം ലഭിക്കുന്നതില്‍ യു എ ഇ ലോകരാജ്യങ്ങളില്‍ മുന്‍ നിരയില്‍. യു എ ഇ, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളാണ് മുന്നിലുള്ളത്. ഭരണ സ്ഥിരത, വിനിമയ നിരക്ക്, സാമ്പത്തിക ഭദ്രത എന്നിവയെല്ലാം ആഗോള മൂലധന പ്രവാഹത്തെ ആകര്‍ഷിക്കുന്നു. അധിക പ്രോത്സാഹനങ്ങളായി വര്‍ത്തിക്കുന്നുവെന്ന് അബൂദബി ഫിനാന്‍സ് വീക്ക്, അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് എന്നിവ സഹകരിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു.
‘സമഗ്ര വിപണി പരിഷ്‌കാരങ്ങള്‍ വിപണിയുടെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിന് കാരണമായി. യു എ ഇയിലും സിംഗപ്പൂരിലും റെക്കോര്‍ഡ് നിക്ഷേപ ഒഴുക്ക് കാണുന്നുണ്ട്. അതേസമയം മലേഷ്യയുടെ സേവന, ഉത്പാദന മേഖലകളും കുതിപ്പിലാണ്. മൂലധനത്തിന്റെ ഇറക്കുമതിക്കാരനും കയറ്റുമതിക്കാരനും എന്ന നിലയില്‍ യു എ ഇയുടെ ഇരട്ട പങ്ക് ചലനാത്മകമാണ്. മൂലധന പ്രവാഹം വര്‍ധിപ്പിക്കുന്നതിന്, യു എ ഇ നിക്ഷേപ സ്രോതസ്സുകള്‍ വൈവിധ്യവത്കരിച്ചു. ഗ്രീന്‍ഫീല്‍ഡ്, എം ആന്‍ഡ് എ എന്നിവയില്‍ നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു.’ യു എ ഇ നിക്ഷേപ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ഹാവി പറഞ്ഞു.
ആഗോള വളര്‍ച്ചാ വിപണികളില്‍ നിന്ന് വരുന്ന മൂലധനത്തിന്റെ അളവ് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ അതിലും കൂടുതലാണ്. സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ (എസ് ഡബ്ല്യു എഫ്) പരിശോധിക്കുമ്പോള്‍ മൂലധനത്തിലെ വര്‍ധനവ് ഏറ്റവും പ്രകടമാണ്. ഇന്ന്, ലോകമെമ്പാടും 176 അംഗീകൃത സോവറിന്‍ ഫണ്ടുകള്‍ ഉണ്ട്. 12 ട്രില്യണ്‍ ഡോളര്‍ വര്‍ധിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഇരട്ടിയാണ് വര്‍ധന. 1.7 ട്രില്യണ്‍ ഡോളര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളുണ്ട് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായ അബൂദബിക്ക്. ഇക്കാര്യത്തില്‍ ‘തലസ്ഥാനത്തിന്റെ തലസ്ഥാനം’ എന്ന് വിളിക്കുന്നു. ആഗോള മൂലധന പ്രവാഹം വലിയൊരു കൂട്ടം സംഭാവകരില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്നും കൂടുതല്‍ വൈവിധ്യമാര്‍ന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് നയിക്കപ്പെടുകയാണെന്നും പഠനം കൂട്ടിച്ചേര്‍ത്തു. യു എ ഇ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) 1.3 ട്രില്യണ്‍ ദിര്‍ഹമായി ഇരട്ടിയാക്കാനും 2031 ഓടെ മൊത്തം എഫ്ഡിഐ ബാലന്‍സ് 60,000 കോടി ഡോളറിലെത്താനും നോക്കുന്നു.