Connect with us

SUPREME COURT

വിദേശ സംഭാവന നിയന്ത്രണ നിയമം; സന്നദ്ധ പ്രവർത്തനം സ്തംഭിക്കും

നിയമത്തിലെ വിവിധ ഭേദഗതികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ പരിഗണിച്ച് ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്

Published

|

Last Updated

ന്യൂഡൽഹി | വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി സന്നദ്ധ സംഘടനകളുടെ പ്രവർത്തനം സ്തംംഭിപ്പിക്കുമെന്ന് സുപ്രീം കോടതി. നിയമത്തിലെ വിവിധ ഭേദഗതികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ പരിഗണിച്ച് ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്നതാണ് ഭേദഗതിയെന്ന് ബഞ്ച് പറഞ്ഞു. കേസ് അടുത്ത മാസം ഒമ്പതിന് പരിഗണിക്കാനായി മാറ്റി.

ഭേദഗതി തിടുക്കത്തിൽ കൊണ്ടുവന്ന ഒന്നല്ലെന്നും നിയമം പ്രാഥമികമായി തയ്യാറാക്കി പത്ത് വർഷത്തിന് ശേഷമാണ് പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നും കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് കോടതിയിൽ പറഞ്ഞു.

സന്നദ്ധ സംഘടനകൾ വിദേശ ഫണ്ടുകൾ ശേഖരിച്ച് അനുബന്ധ സംഘടനകൾക്ക് കൈമാറുന്നത് നിരോധിച്ചിട്ടുണ്ട്. ഇത് പൊതുനയത്തിന്റെ ഭാഗമാണെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ വിശദീകരിച്ചു. ഡൽഹിയിലെ എസ് ബി ഐ അക്കൗണ്ട് വഴി മാത്രമേ വിദേശ സംഭാവന സ്വീകരിക്കാവുവെന്ന വ്യവസ്ഥയേയും അഡീഷനൽ സോളിസിറ്റർ ജനറൽ ന്യായീകരിച്ചു.

Latest