Kozhikode
കടലുണ്ടി കോര്‍ണിഷില്‍ വിദേശ ഭാഷാ പഠന കേന്ദ്രം ആരംഭിക്കുന്നു
മികച്ച അക്കാദമിക് സിസ്റ്റത്തോടെ സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ലീഷ്, അറബിക്, ചൈനീസ് ഭാഷാ പഠന കേന്ദ്രം. മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ സഹകരണത്തോടെയാണ് ലാംഗ്വേജ് സെന്റര്‍ ആരംഭിക്കുന്നത്.
ഫറോക്ക് | കടലുണ്ടി കോര്‍ണിഷ് മസ്ജിദില്‍ മികച്ച അക്കാദമിക് സിസ്റ്റത്തോടെ സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ലീഷ്, അറബിക്, ചൈനീസ് ഭാഷാ പഠന കേന്ദ്രം ആരംഭിക്കുന്നു. കഴിവുണ്ടായിട്ടും ഭാഷാ നൈപുണ്യത്തിന്റെ അഭാവം മൂലം അന്താരാഷ്ട്ര രംഗത്ത് മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുന്ന പുതിയ തലമുറയെ അതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ സഹകരണത്തോടെ ലാംഗ്വേജ് സെന്റര്‍ ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവബോധം നല്‍കുന്നതിനായി കോര്‍ണിഷ് ഓഡിറ്റോറിയത്തില്‍ വരുന്ന ശനിയാഴ്ച എക്സ്പ്ലോറിയ-2022 സംഘടിപ്പിക്കും.
രാവിലെ ഒമ്പത് മുതല്‍ 12 വരെ നീണ്ടുനില്‍ക്കുന്ന പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ അക്കാദമി ചെയര്‍മാനും കോര്‍ണിഷ് പ്രസിഡന്റുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ ക്ലാസിന് നേതൃത്വം നല്‍കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ ഡോ. ടി എ അബ്ദുല്‍ അസീസ്, ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി ബൈജു മാസ്റ്റര്‍, അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, രാജന്‍ മാസ്റ്റര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സൈഫുല്ല നിസാമി ചുങ്കത്തറ, മഹ്മൂദുല്‍ ഹസന്‍ അഹ്സനി മേല്‍മുറി, അഹമ്മദ് അദനി കൊച്ചി സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 9895393826, 7994174087.