Connect with us

Kozhikode

ബഹുമുഖ ആരോഗ്യ സംരക്ഷണ പദ്ധതികളുമായി വിദേശ വൈദ്യ സംഘം നോളജ് സിറ്റിയില്‍

കുട്ടികളുടെയും മാതാവിന്റെയും സംരക്ഷണം, വേദന രഹിത പ്രസവം തുടങ്ങിയ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് സംഘം നോളജ് സിറ്റിയിലെത്തിയത്.

Published

|

Last Updated

നോളജ് സിറ്റി | ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന ബഹുമുഖ ആരോഗ്യ സംരക്ഷണ പദ്ധതികളുമായി വിദേശ വൈദ്യ സംഘം നോളജ് സിറ്റിയിലെത്തി. കുട്ടികളുടെയും മാതാവിന്റെയും സംരക്ഷണം, വേദന രഹിത പ്രസവം തുടങ്ങിയ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് സംഘം നോളജ് സിറ്റിയിലെത്തിയത്.

ബെംഗളൂരുവിലും കേരളത്തില്‍ മൂന്ന് ആശുപത്രികളിലും നടപ്പാക്കിയ സംവിധാനം മിഹ്റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലും നടപ്പാക്കുന്നതിനായുള്ള നടപടികളാണ് നടക്കുന്നത്.
ബ്രൂണ രാജകുടുംബത്തിന്റെ ഫിസിഷ്യനും സിങ്കപ്പൂരിലെ കിന്‍ഡോറമ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഡയറക്ടറും ചെയര്‍മാനുമായ ഡോ. വി കെ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ചക്കെത്തിയത്.

ശിശുരോഗ പരിചരണ രംഗത്തും നവജാത ശിശു പരിപാലനത്തിലും ഇന്ത്യക്ക് പുറമെ അയര്‍ലന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളില്‍ നാല് പതിറ്റാണ്ടോളം കാലത്തെ പരിചയ സമ്പന്നനായ ഡോക്ടറാണ് ഡോ. വി കെ പ്രദീപ് കുമാര്‍.

ഡോ. അബ്ദുസ്സലാം മുഹമ്മദ്, ഡോ. പി യു ശംസുദ്ദീന്‍, ഡോ. ഹാഫിസ് മുഹമ്മദ് ശരീഫ്, യൂസുഫ് നൂറാനി, ഡോ. ശാഹുല്‍, കിന്‍ഡോറമ സി ഇ ഒ. രഞ്ജിത്ത് കൂടിക്കാഴ്ചയില്‍ പ്രസംഗിച്ചു. ഡോ. മജീദ്, ഡോ. സാജിദ്, ഡോ. നിസാം റഹ്മാന്‍, അഫ്സല്‍, മുഹമ്മദലി സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest