Kerala
തിരുവനന്തപുരത്ത് വിദേശ സഞ്ചാരി കടലില്‍ മുങ്ങി മരിച്ചു
കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു

തിരുവനന്തപുരം | കടലില്‍ കുളിക്കാനിറങ്ങിയ വിദേശ വനിതാ സഞ്ചാരി തിരുവനന്തപുരത്ത് തിരയില്‍പ്പെട്ട് മുങ്ങി മരിച്ചു. കോവളത്തിന് സമീപം പുളിങ്കുടി ബീച്ചില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. അമേരിക്കന്‍ സ്വദേശിനി ബ്രിജിത് ഷാര്‍ലറ്റ് ആണ് മരിച്ചത്.
ആഴിമലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചു വരികയായിരുന്ന ബ്രിജിത് ബീച്ച് കാണാനെത്തിയതായിരുന്നു. തിരയിലകപ്പെട്ടതോടെ രക്ഷിക്കാനിറങ്ങിയ പ്രദേശവാസിയും അപകടത്തില്‍പ്പെട്ടു. കൂടുതല്‍ പേരെത്തിയാണ് ഇയാളെ രക്ഷിച്ചത്.
---- facebook comment plugin here -----