Connect with us

National

ബെംഗളൂരുവിലെ ഹോട്ടല്‍മുറിയില്‍ വിദേശവനിത മരിച്ചനിലയില്‍

നാലുദിവസം മുമ്പാണ് സെറീന ടൂറിസ്റ്റ് വിസയില്‍ ബെംഗളൂരുവിലെത്തിയത്.

Published

|

Last Updated

ബെംഗളൂരു | ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെറീന (37) ആണ് മരിച്ചത്. ബെംഗളൂരു ശേഷാദ്രിപുരത്തെ ജഗദീഷ് ഹോട്ടലിലാണ് സംഭവം. ബുധനാഴ്ച വൈകീട്ടോടെ ഹോട്ടല്‍ ജീവനക്കാരാണ് യുവതിയുടെ മൃതദേഹം  ആദ്യം കണ്ടത്.

സെറീനയെ മുറിക്ക് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ വിളിച്ചുനോക്കാന്‍ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. ജീവനക്കാര്‍ യുവതിയെ ബന്ധപ്പെടാന്‍ പലതവണ  ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണങ്ങളും മുറിയില്‍ നിന്നും ലഭിച്ചില്ല. തുടര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഹോട്ടല്‍ കെട്ടിടത്തിലെ രണ്ടാംനിലയിലെ മുറിയിലാണ് സെറീന താമസിച്ചിരുന്നത്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.  യുവതിയെ കാണാനായി ഹോട്ടലില്‍ ആരെങ്കിലും എത്തിയിരുന്നോയെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. നാലുദിവസം മുമ്പാണ് സെറീന ടൂറിസ്റ്റ് വിസയില്‍ ബെംഗളൂരുവിലെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Latest