Connect with us

National

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; വിദേശ വനിതയെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹി പോലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ മഹിപാല്‍പൂരില്‍ ബ്രിട്ടീഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്തു.സംഭവത്തില്‍ കൈലാഷ്,വസിം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തായ കെെലാഷിനെ കാണാനാണ് യുവതി ഡല്‍ഹിയിലെത്തിയത്.

കൈലാഷ് ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയുമായി സൗഹൃദത്തിലാവുന്നത്.ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ കാണാമെന്ന് ഇരുവരും പരസ്പരം പറഞ്ഞിരുന്നു.മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിച്ചതിനുശേഷം യുവതി കൂടിക്കാഴ്ചയ്ക്കായി കൈലാഷിനെ ക്ഷണിച്ചു.യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഡല്‍ഹിയിലേക്ക് എത്തണമെന്നും കൈലാഷ് യുവതിയോട് ആവശ്യപ്പെട്ടു.തുടര്‍ന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ഡല്‍ഹിയിലെത്തിയ യുവതി ഹോട്ടലില്‍ മുറിയെടുത്തു.

കൈലാഷ് ഹോട്ടലില്‍ വസീമിനൊപ്പം എത്തുകയും യുവതിക്കൊപ്പം മദ്യപിക്കുകയും ചെയ്തു.
ഇതിനുശേഷം ഇരുവരും ചേര്‍ത്ത് യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു.സംഭവത്തിന് ശേഷം യുവതി വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.ഡല്‍ഹി പോലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചിട്ടുണ്ട്.

Latest