Connect with us

Kerala

ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറി; ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ അറസ്റ്റില്‍

ഇന്നലെ രാവിലെ തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനിലാണ്് പരാതിക്കിടയായ സംഭവം.

Published

|

Last Updated

ആലപ്പുഴ |  ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ ജില്ലാ ലോട്ടറി ഓഫീസര്‍ പിടിയില്‍. ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ പി ക്രിസ്റ്റഫര്‍ ആണ് അറസ്റ്റിലായത്

ഇന്നലെ രാവിലെ തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനിലാണ്് പരാതിക്കിടയായ സംഭവം. ട്രെയിനില്‍ ഉറങ്ങുകയായിരുന്ന വിദേശ വനിതയോട് ആലപ്പുഴ എത്താറായപ്പോള്‍ ക്രിസ്റ്റഫര്‍ മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് വിദേശ വനിത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസിലെത്തിയാണ് ക്രിസ്റ്റഫറിനെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത്.

 

Latest