Connect with us

Kerala

വനം ഭേദഗതി ബില്‍; പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം

പ്രസിദ്ധീകരിച്ച ബില്‍ കേരള നിയമസഭയുടെ www.niyamasabha.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്

Published

|

Last Updated

തിരുവനന്തപുരം |  കേരള നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ ചട്ടം 69 പ്രകാരം 2024 നവംബര്‍ 1-ലെ 3488-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച The Kerala Forest (Amendment) Bill, 2024 (ബില്‍ നമ്പര്‍. 228) ലെ വ്യവസ്ഥകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ സര്‍ക്കാരിനെ അറിയിക്കാനുണ്ടെങ്കില്‍ ആയത് 2024 ഡിസംബര്‍ 31-നകം വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വിലാസത്തിലോ ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാവുന്നതാണെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

ഇപ്പോള്‍ നിലവിലുള്ള നിയമം മനസ്സിലാക്കിയ ശേഷം ബില്ലിലെ ഭേദഗതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രസിദ്ധീകരിച്ച ബില്‍ കേരള നിയമസഭയുടെ www.niyamasabha.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്

അയക്കേണ്ട വിലാസം.
അഡീഷണല്‍ ചീഫ് സെക്രട്ടറി,
വനം -വന്യജീവി വകുപ്പ്,
റൂം നമ്പര്‍. 660, മൂന്നാം നില, സൗത്ത് ബ്ലോക്ക്,
ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -695001
Email id: prlsecy.forest@kerala.gov.in