Connect with us

Kerala

ബഫര്‍ സോണ്‍; ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ സമിതി ഇന്ന് റിപ്പോര്‍ട്ട് നല്‍കും

റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

Published

|

Last Updated

തിരുവനന്തപുരം | ബഫര്‍ സോണില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ സമിതി രാവിലെ 11നാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുക.

മൂന്ന് മാസത്തെ പഠനത്തിന് ശേഷമാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 23 വന്യജീവി സങ്കേതത്തിന് ചുറ്റും 7,0000 ത്തോളം കെട്ടിടങ്ങളുണ്ടെന്നായിരുന്നു റിമോട്ട് സെന്‍സിംഗ് ഏജന്‍സിയുടെ കണ്ടെത്തല്‍. സമാനരീതിയില്‍ തന്നെയാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടെന്നാണ് വിവരം.

ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കേണ്ട പ്രദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതായും സൂചനയുണ്ട്. റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് അന്തിമ വിലയിരുത്തലിന് ശേഷം സംസ്ഥാനം സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വനം, റവന്യൂ, തദ്ദേശ വകുപ്പുകള്‍ സംയുക്തമായി ജനവാസ മേഖലകളില്‍ നടത്തിയ നേരിട്ടുള്ള സ്ഥലപരിശോധന കഴിഞ്ഞാഴ്ച പൂര്‍ത്തിയായിരുന്നു.