Kerala
മാനന്തവാടിയില്‍ വീണ്ടും കാട്ടുതീ; പടര്‍ന്നത് കമ്പമല വനപ്രദേശത്ത്
തീപിടിത്തം സ്വാഭാവികമായി ഉണ്ടായതല്ലെന്ന് മാനന്തവാടി ഡി എഫ് ഒ. മാര്‍ട്ടിന്‍ ലോവല്‍. ആരെങ്കിലും കത്തിച്ചാല്‍ മാത്രമേ തീ ഇങ്ങനെ പടരുകയുള്ളൂവെന്ന് ഡി എഫ് ഒ.

മാനന്തവാടി | വയനാട്ടിലെ മാനന്തവാടിയില്‍ വീണ്ടും കാട്ടുതീ. കമ്പമല വനപ്രദേശത്താണ് തീ പടര്‍ന്നത്. ഇന്നലെയും ഈ പ്രദേശത്ത് തീപിടിത്തമുണ്ടായിരുന്നു.
വനം വകുപ്പ്, ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. നരിനിരങ്ങി മലയിലും തീപിടിത്തമുണ്ടായി. തീയണയ്ക്കാനുള്ള ശ്രമം നടന്നുവരികയാണ്.
തീപിടിത്തത്തില്‍ ദുരൂഹതയുള്ളതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. തീപിടിത്തം സ്വാഭാവികമായി ഉണ്ടായതല്ലെന്ന് മാനന്തവാടി ഡി എഫ് ഒ. മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. ആരെങ്കിലും കത്തിച്ചാല്‍ മാത്രമേ തീ ഇങ്ങനെ പടരുകയുള്ളൂവെന്ന് ഡി എഫ് ഒ വ്യക്തമാക്കി. ഇന്നലെ ഉള്‍വനത്തിലെ 10 ഹെക്ടറോളം പുല്‍മേട് തീപിടിത്തത്തില്‍ കത്തിനശിച്ചിരുന്നു.
---- facebook comment plugin here -----