Connect with us

elephent attack

വയനാട്ടില്‍ തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

രാവിലെ പണിക്ക് പോകുന്ന വഴിയില്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.

Published

|

Last Updated

കല്‍പറ്റ | വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. എളമ്പിലേരിയിലുണ്ടായ സംഭവത്തില്‍ കുഞ്ഞവറാന്‍(58) ആണു മരിച്ചത്.

രാവിലെ പണിക്ക് പോകുന്ന വഴിയില്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹവുമായി ജനങ്ങള്‍ സ്ഥലത്ത് പ്രതിഷേധത്തിലാണ്. നാട്ടുകാര്‍ക്കു കൃത്യമായ സുരക്ഷ ഒരുക്കാന്‍ നടപടിയുണ്ടാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണു ജനങ്ങള്‍ പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.നിരന്തരം കാട്ടാനയുടെ ആക്രമണം നടക്കുന്ന മേഖലയാണിത്.

കഴിഞ്ഞ വര്‍ഷം ഇവിടെ ഒരു റിസോര്‍ട്ടില്‍ അധ്യാപിക കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികാരികളെ സമീപിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നാണു നാട്ടുകാരുടെ പരാതി.

 

Latest