Connect with us

National

ഫോറെക്‌സ് ട്രേഡിംഗ്; 34 ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് ആര്‍ ബി ഐ വിലക്ക്

ഫെമ നിയമപ്രകാരമാണ് റിസര്‍വ് ബേങ്ക് നടപടി

Published

|

Last Updated

മുംബൈ |  ഫോറെക്‌സ് ട്രേഡിംഗ് നടത്തുന്ന 34 ഓണ്‍ലൈന്‍ ട്രേഡിങ് സൈറ്റുകള്‍ക്ക് റിസര്‍ ബേങ്കി( ആര്‍ ബി ഐ)ന്റെ വിലക്ക്. ഫെമ നിയമപ്രകാരമാണ് റിസര്‍വ് ബേങ്ക് നടപടി. അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന വസ്തുത നിക്ഷേപകര്‍ തിരിച്ചറിയണമെന്ന് റിസര്‍വ് ബേങ്ക് വ്യക്തമാക്കി. രണ്ട് രാജ്യങ്ങളുടെ കറന്‍സികള്‍ തമ്മിലുള്ള വിനിമയമാണ് ഫോറെക്‌സ് ട്രേഡിംഗില്‍ നടക്കുന്നത്.

ഓരോ സമയങ്ങളില്‍ കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ അനുസരിച്ച്് ലാഭവും നഷ്ടവും നേടാം എന്നതാണ് വാഗ്ദാനം.

USDINR, EURINR, GBPINR, JPYINR എന്നിങ്ങനെ ഇന്ത്യന്‍ രൂപ അടിസ്ഥാനമായിട്ടുള്ള മുഖ്യമായും ഈ നാല് ജോഡി കറന്‍സികളാണ് ഇന്ത്യയില്‍ നിയമാനുസൃതമായി ഫോറെക്‌സ് ട്രേഡിംഗ് ചെയ്യാന്‍ സാധിക്കുക.

 

Latest