Connect with us

kk rema

വ്യാജ നിര്‍മിതി: സച്ചിന്‍ ദേവിനെതിരെ കെ കെ രമ പരാതി നല്‍കി

വ്യാജ നിര്‍മിതി തനിക്കു മാനഹാനിയുണ്ടാക്കിയതായി കാണിച്ചാണ് പരാതി

Published

|

Last Updated

തിരുവനന്തപുരം | നിയമസഭയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സച്ചിന്‍ദേവ് എം എല്‍ എക്കെതിരെ പരാതിയുമായി കെ കെ രമ എം എല്‍ എ.
സംഘര്‍ഷത്തിനു ശേഷം സച്ചിന്‍ ദൈവിന്റെ സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെയാണ് പരാതി. വ്യാജ നിര്‍മിതി തനിക്കു മാനഹാനിയുണ്ടാക്കിയതായി കാണിച്ചാണ് പരാതി. സച്ചിന്‍ ദേവിന്റെ പരിഹാസത്തിനെതിരെ നിയമസഭാ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനുമാണു പരാതി നല്‍കിയിരിക്കുന്നത്.
തന്റെ തൊട്ടടുത്ത പ്രദേശത്തുകാരനായ എം എല്‍ എ തന്നോട് എന്താണു പറ്റിയത് എന്നുപോലും ചോദിക്കാതെയാണ് വ്യാജ പ്രചാരണം നടത്തുന്നത്.