Connect with us

Kerala

എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നില്‍ക്കണം: എ കെ ആന്റണി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി എ കെ ആന്റണി. വയനാട്ടില്‍ ഉണ്ടായിരിക്കുന്നത് കേരള ചരിത്രത്തില്‍ ഇതുവരെ ഉണ്ടാവാത്ത ദുരന്തമാണെന്നും എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയവും മറ്റ് ചിന്തകളും മറന്ന് ദുരന്തത്തില്‍ അകപ്പെട്ട് പോയ കുടുംബാഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി യുഡിഎഫിലെ എല്ലാ എംഎല്‍എമാരും ഒരുമാസത്തെ ശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

---- facebook comment plugin here -----

Latest