Kerala
നിറംമങ്ങിയ ദിനങ്ങളെ മറക്കാം; ഓണാഘോഷ തിമിര്‍പ്പില്‍ മലയാളികള്‍
കൊവിഡ് മഹാമാരി നിറം കെടുത്തിയ രണ്ട് വര്‍ഷങ്ങളിലെ വിഷമകരമായ ദിനങ്ങള്‍ക്കു ശേഷം ഓണാഘോഷം കെങ്കേമമാക്കുകയാണ് ലോകത്തെങ്ങുമുള്ള മലയാളികള്‍.
തിരുവനന്തപുരം | ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും ഉണര്‍ത്തുപാട്ടുമായി വീണ്ടുമൊരു തിരുവോണം സമാഗതമായി. കൊവിഡ് മഹാമാരി നിറം കെടുത്തിയ രണ്ട് വര്‍ഷങ്ങളിലെ വിഷമകരമായ ദിനങ്ങള്‍ക്കു ശേഷം ഓണാഘോഷം കെങ്കേമമാക്കുകയാണ് ലോകത്തെങ്ങുമുള്ള മലയാളികള്‍. നാട്ടിലും മറുനാട്ടിലുമെല്ലാമുള്ള മലയാളി കുടുംബങ്ങള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും പൂക്കളങ്ങള്‍ തീര്‍ക്കുകയും വിഭവസമൃദ്ധമായ സദ്യ ഒരുക്കുകയും ചെയ്യുന്ന തിരക്കിലാണ്.
നാടന്‍ പൂക്കള്‍ മാത്രമല്ല, മറുനാടന്‍ പൂക്കളും കളങ്ങളില്‍ നിറയുമ്പോള്‍ അത് സമത്വത്തിന്റെ നിറമുള്ള സന്ദേശം കൂടിയാവും. ദുരിതങ്ങളും പ്രയാസങ്ങളും വേദനകളും മാറി സമാധാനവും സന്തോഷവും നിറഞ്ഞ നല്ലൊരു കാലത്തിനായുള്ള പ്രാര്‍ഥനകളും പ്രതീക്ഷകളുമായാണ് ലോകമെങ്ങുമുള്ള മലയാളി സമൂഹം ഓണം ആഘോഷിക്കുന്നത്.