Connect with us

Poem

പവിഴപ്പുറ്റുകൾ ഉണ്ടാകുന്നത്

വീണ്ടും വർണാഭമായ ചിറക് വിരിച്ച് കടലിലേക്ക് നീന്തിക്കയറിയ സ്വപ്‌നങ്ങൾ!

Published

|

Last Updated

കിനാവിന്റെ ചാരക്കൂട്ടിൽ നിന്നും
മൂടി പൊട്ടിച്ച്
ചിതറി പറന്നുപോയ
സ്വപ്നങ്ങളില്ലേ?

നിലയ്ക്കാതെ മഴ പെയ്യിച്ച്
ദൈവം വീണ്ടും താഴേക്ക്
തള്ളിയിട്ട് പരീക്ഷിച്ചവ!
ഒലിച്ച് പോകുന്പോഴും
പക്ഷേ,

വീണ്ടും വർണാഭമായ
ചിറക് വിരിച്ച്
കടലിലേക്ക് നീന്തിക്കയറിയ സ്വപ്‌നങ്ങൾ!
അവയത്രേ, പിന്നീട്,
പവിഴപ്പുറ്റുകളായ്
കടൽ മഴവില്ലായ്
മുളച്ചുപൊന്തുന്നത്!