Connect with us

National

ഗോവയില്‍ സര്‍ക്കാര്‍ രൂപവത്കരണം; പാര്‍ട്ടി അറിയാതെ വിശ്വജിത് റാണെ ഗവര്‍ണറെ കണ്ടു

ഗവര്‍ണറുമായുള്ളത് സ്വകാര്യ യോഗം ആയിരുന്നെന്നും താന്‍ ബി ജെ പിയുടെ അച്ചടക്കമുള്ള പടയാളിയാണെന്നും റാണെ പറഞ്ഞു

Published

|

Last Updated

പനാജി | ഗോവയില്‍ ഭരണം നിലനിര്‍ത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിയോഗിക്കുമെന്ന അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ നിര്‍ണായക നീക്കവുമായി വിശ്വജിത് റാണെ. ഇദ്ദേഹം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, കൂടിക്കാഴ്ച സംബന്ധിച്ച് അറിയില്ലെന്ന് ബി ജെ പി പറയുന്നു.

ഗവര്‍ണറുമായുള്ളത് സ്വകാര്യ യോഗം ആയിരുന്നെന്നും താന്‍ ബി ജെ പിയുടെ അച്ചടക്കമുള്ള പടയാളിയാണെന്നും റാണെ പറഞ്ഞു. വോട്ടെണ്ണലില്‍ പിന്നാക്കം പോയിരുന്ന പ്രമോദ് സാവന്തിനെ വീണ്ടും മുഖ്യമന്ത്രിയാക്കുമോയെന്ന ചോദ്യത്തിന് അറിയില്ലെന്ന് റാണെ മറുപടി നല്‍കിയത്. വെറും 650 വോട്ടുകള്‍ക്കാണ് സാവന്ത് വിജയിച്ചത്.

Latest