Afghanistan crisis
പഞ്ച്ഷീറില്‍ പോരാട്ടം നയിച്ച അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റിന്റെ സഹോദരനെ താലിബാന്‍ വെടിവെച്ചുകൊന്നു
കാറില്‍ പോകുകയായിരുന്ന റൂഹുല്ലയെ ചെക്ക് പോയിന്റില്‍ തടഞ്ഞുനിര്‍ത്തി വധിക്കുകയായിരുന്നെന്ന് ബന്ധു അറിയിച്ചു.

കാബൂള്‍ | അഫ്ഗാനിസ്ഥാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹിന്റെ സഹോദരനെ താലിബാന്‍ വെടിവെച്ചുകൊന്നു. വടക്കന്‍ പ്രവിശ്യയായ പഞ്ച്ഷീറില്‍ വെച്ചാണ് സഹോദരന്‍ റൂഹുല്ല അസീസിയെയും ഡ്രൈവറെയും താലിബാന്‍ വധിച്ചത്. പഞ്ച്ഷീറില്‍ താലിബാനെതിരായ പോരാട്ടത്തിന്റെ തലപ്പത്ത് അംറുല്ല സാലിഹ് ഉണ്ടായിരുന്നു.
കാറില്‍ പോകുകയായിരുന്ന റൂഹുല്ലയെ ചെക്ക് പോയിന്റില്‍ തടഞ്ഞുനിര്‍ത്തി വധിക്കുകയായിരുന്നെന്ന് ബന്ധു അറിയിച്ചു. താലിബാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എങ്ങോട്ടായിരുന്നു റൂഹുല്ല പോയിരുന്നതെന്നത് വ്യക്തമല്ല.
---- facebook comment plugin here -----