International
ബലാത്സംഗ കേസില്‍ മുന്‍ ബ്രസീല്‍ താരം ഡാനി ആല്‍വസ് ജയിലിലേക്ക്
2022 ഡിസംബര്‍ 31 നായിരുന്നു കേസിനാസ്പദമായ സംഭവം.

ബാഴ്‌സലോണ | 2022 ഡിസംബറില്‍ ബാഴ്‌സലോണയിലെ നിശാക്ലബില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ബ്രസീല്‍ താരം ഡാനി ആല്‍വസിന് കോടതി തടവ് ശിക്ഷ വിധിച്ചു. നാലര വര്‍ഷമാണ് തടവ് ശിക്ഷ. 2022 ഡിസംബര്‍ 31 നായിരുന്നു കേസിനാസ്പദമായ സംഭവം.
ആല്‍വെസ് കഴിഞ്ഞ വര്‍ഷം മുതല്‍ റിമാന്‍ഡിലാണ്. തടവ് ശിക്ഷക്കെതിരെ ആല്‍വസിന് അപ്പീല്‍ നല്‍കാമെന്ന് താരത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ബാഴ്‌സലോണക്ക് വേണ്ടിയും ബ്രസീലിന് വേണ്ടിയും താരം കളത്തിലിറങ്ങിയിട്ടുണ്ട്.
ബാഴ്‌സലോണക്ക് വേണ്ടി മുന്നൂറോളം കളികളില്‍ ആല്‍വെസ് ബൂട്ടുകെട്ടി. ബ്രസീലിന് വേണ്ടി 128 തവണ കളത്തിലിറങ്ങുകയും ചെയ്തു. ബാഴ്‌സലോണയുടെ ആറു ലീഗ് കിരീടനേട്ടങ്ങളിലും മൂന്നു ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടങ്ങളിലും താരം പങ്കാളിയായിരുന്നു.
---- facebook comment plugin here -----