Connect with us

National

ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ഉറപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഡോ.മണിക് സാഹ

2018-ലെ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബിജെപി 36 സീറ്റുകള്‍ നേടിയിരുന്നെന്നും അതിനേക്കാള്‍ കൂടുതല്‍ ഈ വര്‍ഷം നേടുമെന്നും മണിക് സാഹ

Published

|

Last Updated

അഗര്‍ത്തല: ത്രിപുരയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ഉറപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഡോ.മണിക് സാഹ. ത്രിപുരയില്‍ ഭരണവിരുദ്ധ തരംഗമില്ലെന്നും അതിനാല്‍ വിജയത്തിലേക്കുള്ള പാത ലളിതമാണെന്നും അദ്ദേഹം പറഞ്ഞു.

2018-ലെ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബിജെപി 36 സീറ്റുകള്‍ നേടിയിരുന്നെന്നും അതിനേക്കാള്‍ കൂടുതല്‍ ഈ വര്‍ഷം നേടുമെന്നും മണിക് സാഹ വ്യക്തമാക്കി. സിപിഎമ്മുമായുള്ള സഖ്യം കൂടുതല്‍ ശക്തരാക്കിയെന്ന കോണ്‍ഗ്രസിന്റെ അവകാശവാദത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പൊൾ അവര്‍ക്ക് അത്ര ശക്തവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ എന്തുകൊണ്ട് ഒറ്റയ്ക്ക് മത്സരിക്കുന്നില്ലെന്ന മറുചോദ്യമായിരന്നു മറുപടി.

ആദിവാസി സംഘടനയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായി (ഐപിഎഫ്ടി) സഖ്യത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.  തൃണമൂല്‍ ഒറ്റയ്ക്ക് പോകുമ്പോള്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. എന്നാല്‍, ത്രിപുരയിലെ പഴയ രാജകുടുംബത്തിലെ പിന്‍ഗാമിയായ പ്രദ്യോത് മാണിക്യ ദേബ്ബര്‍മയുടെ നേതൃത്വത്തില്‍ തിപ്ര മോതയാണ് ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു ശക്തി.