karnataka election
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ രാജി പ്രഖ്യാപിച്ചു; കര്‍ണാടകയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി
ഷെട്ടാറിനെ കോണ്‍ഗ്രസ്സില്‍ എത്തിക്കാന്‍ നീക്കം
ബംഗളൂരു | മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ രാജി പ്രഖ്യാപിച്ചത് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടിയായി. ഇന്നലെ അര്‍ധരാത്രി വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം.
കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ രാത്രിയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയായിരുന്നു പൊടുന്നനെയുള്ള രാജി പ്രഖ്യാപനം. തുടര്‍ നടപടികള്‍ എന്ത് എന്ന കാര്യത്തില്‍ തീരുമാനം പുറത്തുവന്നിട്ടില്ല. മുതിര്‍ന്ന രണ്ടു നേതാക്കളും നിരവധി എം എല്‍എമാരും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത് ബി ജെ പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ജഗദീഷ് ഷെട്ടാറിന്റെ മണ്ഡലത്തില്‍ ഇത് വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഷെട്ടാറിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ചരടുവലികള്‍ നടക്കുന്നുണ്ടെന്നാണു വിവരം. സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷെട്ടര്‍ ബി ജെ പി കേന്ദ്ര നേതാക്കളെ നേരത്തെ അറിയിച്ചിരുന്നു.
വരും ദിവസങ്ങളില്‍ കര്‍ണാടകയില്‍ വലിയ സര്‍പ്രൈസുകളുണ്ടാകുമെന്നാണു പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറയുന്നത്.