National
നാവിക സേന മുന്‍ മേധാവി അഡ്മിറല്‍ ലക്ഷ്മിനാരായണ്‍ രാംദാസ് അന്തരിച്ചു
1971ലെ ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകനും സമാധാന പ്രവര്‍ത്തകനുമായിരുന്നു ലക്ഷ്മിനാരായണ്‍ രാംദാസ്.
ഹൈദരാബാദ്| ഇന്ത്യന്‍ നാവിക സേന മുന്‍ മേധാവി അഡ്മിറല്‍ ലക്ഷ്മിനാരായണ്‍ രാംദാസ് (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സെക്കന്ദരാബാദിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകനും സമാധാന പ്രവര്‍ത്തകനുമായിരുന്നു ലക്ഷ്മിനാരായണ്‍ രാംദാസ്.
1971ലെ യുദ്ധത്തില്‍ ആധുനിക തോക്കെടുക്കുന്ന കപ്പലായ ഐ.എന്‍.എസ് ബിയാസിന്റെ കമാന്‍ഡറായിരുന്നു അദ്ദേഹം. യുദ്ധത്തിലെ ധീരതക്കും നിശ്ചയദാര്‍ഢ്യത്തിനും രാജ്യം അദ്ദേഹത്തിന് വീര്‍ ചക്ര നല്‍കി ആദരിച്ചു.
പാകിസ്താന്‍- ഇന്ത്യ പീപിള്‍സ് ഫോറം ഫോര്‍ പീസ് ആന്റ് ഡെമോക്രസി എന്ന സമാധാന കൂട്ടായ്മ ഉള്‍പ്പടെ ഒട്ടനവധി പൗരാവകാശ ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. 2004ല്‍ അദ്ദേഹത്തിന് മഗ്‌സസെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1949ലാണ് രാംദാസ് നാവികസേനയില്‍ ചേര്‍ന്നത്. 1990 ഡിസംബര്‍ ഒന്ന് മുതല്‍ 1993 സെപ്തംബര്‍ 30 വരെ മൂന്ന് വര്‍ഷം നാവികസേനാ മേധാവിയായിരുന്നു അദ്ദേഹം. 1993ലാണ് രംദാസ് വിരമിച്ചത്. ലളിത രാംദാസ് ആണ് ഭാര്യ. രണ്ട് പെണ്‍മക്കളുണ്ട്.