Kerala
സ്ഥിര ജോലി വാഗ്ദാനം ചെയ്ത് പീഡനശ്രമം; അധ്യാപകനെതിരെ മുന്‍ സഹപ്രവര്‍ത്തക
2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം

മലപ്പുറം | സ്‌കൂളിലെ താത്കാലിക ജോലി സ്ഥിരപ്പെടുത്തി തരാമെന്നും പണം നല്‍കാമെന്നും വാഗ്ദാനം ചെയ്ത് അധ്യാപകന്‍ സപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അധ്യാപകനെതിരെയാണ് മുന്‍ സഹപ്രവര്‍ത്തക രംഗത്തെത്തിയത്.
വള്ളിക്കുന്ന് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റും കെ പി എസ് ടി എ നേതാവുമായ എ വി അക്ബര്‍ അലിക്കെതിരെയാണ് പരാതി. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. 2022ല്‍ നടന്ന സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് കേസെടുത്തു. 2022 നവംബര്‍ മാസത്തില്‍ അക്ബര്‍ അലിയുടെ കുടുംബം നടത്തുന്ന പാറക്കാവിലുള്ള സ്‌കൂളില്‍ വെച്ചാണ് പരാതിക്കാരിക്ക് നേരെ പീഡനശ്രമം നടന്നത്. അക്ബര്‍ അലിയുടെ ഭീഷണി തുടര്‍ന്നതുകാരണം താത്കാലിക ജോലി ഉപേക്ഷിക്കേണ്ടിവന്നെന്നും പരാതിയില്‍ പറയുന്നു.
---- facebook comment plugin here -----