Connect with us

National

രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്‍ മന്ത്രിമാരും എം എല്‍ എ മാരും ബി ജെ പി യിലേക്ക് 

മുന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ  വിശ്വസ്തനും മുന്‍ കൃഷിമന്ത്രിയുമായ ലാല്‍ചന്ദ് കടാരിയ അടക്കമുള്ള നേതാക്കളാണ് ബിജെപിയിലെത്തിയത്

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാനില്‍ മുന്‍ മന്ത്രിമാരും മുന്‍ എം എല്‍ എ മാരും ഉള്‍പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പി യില്‍ ചേര്‍ന്നു.  മുന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ  വിശ്വസ്തനും മുന്‍ കൃഷിമന്ത്രിയുമായ ലാല്‍ചന്ദ് കടാരിയ അടക്കമുള്ള നേതാക്കളാണ് ബിജെപിയിലെത്തിയത്.

മുന്‍ എംഎല്‍എ റിച്ച്പാല്‍ സിംഗ് മിര്‍ധ, വിജയ് പാല്‍ സിംഗ്  മിര്‍ധ, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ അടുത്ത അനുയായി ഖിലാഡി ലാല്‍ ഭൈരവ, മുന്‍ സംസ്ഥാന മന്ത്രി രാജേന്ദ്ര യാദവ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയും ബിജെപി സംസ്ഥാന പ്രസിഡന്റ് സിപി ജോഷിയും ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

Latest