Connect with us

Kerala

ദേവികുളം മുന്‍ എം എല്‍ എ. എസ് രാജേന്ദ്രനെ സി പി എം പുറത്താക്കും: എം എം മണി

Published

|

Last Updated

ഇടുക്കി | ദേവികുളം മുന്‍ എം എല്‍ എ. എസ് രാജേന്ദ്രനെ സി പി എം പുറത്താക്കുമെന്ന് എം എം മണി. മറയൂര്‍ ഏരിയാ സമ്മേളനത്തിലാണ് രാജേന്ദ്രനെതിരെ മണി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാനാകില്ല.

രാജേന്ദ്രന്റെ രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്ന് തവണ എം എല്‍ എയുമാക്കി. മര്യാദക്ക് കിട്ടുന്നത് മേടിച്ചു തുടര്‍ന്നാല്‍ മുന്നോട്ടു പോകാമെന്നും മണി പറഞ്ഞു.

Latest