International
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടന്‍ ഇയോന്‍ മോര്‍ഗന്‍ വിരമിച്ചു
2019ല്‍ ഇയോന്‍ മോര്‍ഗന്റെ ക്യാപ്ടന്‍സിയിലാണ് ഇംഗ്ലണ്ട് ലോകകപ്പ് നേടിയത്.

ലണ്ടന്‍| ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടന്‍ ഇയോന്‍ മോര്‍ഗന്‍ വിരമിച്ചു. വളരെ ആലോചനകള്‍ക്കുശേഷം എടുത്ത തീരുമാനമാണിതെന്നും ഇതാണ് ക്രിക്കറ്റില്‍ നിന്ന് പിന്‍വാങ്ങാനുള്ള ശരിയായ സമയമെന്നും 36കാരനായ മോര്‍ഗന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോര്‍ഗന്‍ ഇക്കാര്യം അറിയിച്ചത്.
2019ല്‍ ഇയോന്‍ മോര്‍ഗന്റെ ക്യാപ്ടന്‍സിയിലാണ് ഇംഗ്ലണ്ട് ലോകകപ്പ് നേടിയത്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മോര്‍ഗന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മോര്‍ഗന്‍ 126 ഏകദിനങ്ങളിലും 72 ടി20കളിലും ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്.
16ാം വയസ്സിലാണ് മോര്‍ഗന്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 248 ഏകദിനങ്ങളും 115 ടി20കളും കളിച്ചിട്ടുണ്ട്.
---- facebook comment plugin here -----