Connect with us

International

മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ജിമ്മി ഗ്രീവ്‌സ് അന്തരിച്ചു

രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ നാലാമത്തെ താരവും ഇംഗ്ലണ്ടിനായി ആറ് ഹാട്രിക്കുകള്‍ നേടിയ ഏക കളിക്കാരനുമാണ് ജിമ്മി.

Published

|

Last Updated

ലണ്ടന്‍| മുന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ജിമ്മി ഗ്രീവ്‌സ് (81)അന്തരിച്ചു. 1966 ല്‍ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു. 57 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകള്‍ ഗ്രീവ്‌സ് നേടിയിട്ടുണ്ട്. തന്റെ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ നാലാമത്തെ താരവും ഇംഗ്ലണ്ടിനായി ആറ് ഹാട്രിക്കുകള്‍ നേടിയ ഏക കളിക്കാരനുമാണ് ജിമ്മി.

1961 ല്‍ ഇറ്റലിയില്‍ എസി മിലാനു വേണ്ടി 14 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ഗോളുകള്‍ ജിമ്മി ഗ്രീവ്‌സ് നേടിയിട്ടുണ്ട്. ഫുട്‌ബോളിനുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ഈ വര്‍ഷം ആദ്യം മെമ്പര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

 

Latest