National
ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എം എല്‍ എ സ്ഥാനം രാജി വെച്ചു
മനോഹര്‍ ലാല്‍ ഖട്ടാര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചിരുന്നു
ചണ്ഡീഗഢ് | ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എം എല്‍ എ സ്ഥാനം രാജി വെച്ചു. ഹരിയാനയില്‍ വിശ്വാസവോട്ടെടുപ്പില്‍ നയാബ് സിംഗ് സൈനി സര്‍ക്കാര്‍ വിജയിച്ചതിന് പിന്നാലെയാണ് ഖട്ടാറിന്റെ രാജി. ചൊവ്വാഴ്ചയാണ് ഖട്ടാറിന് പകരം നയാബ് സൈനി മുഖ്യമന്ത്രിയായത്.
കഴിഞ്ഞ ഒമ്പതര വര്‍ഷം സഭാ നേതാവായി പ്രവര്‍ത്തിച്ചെന്നും അവസാന ശ്വാസം വരെ ഹരിയാനയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും രാജിക്ക് ശേഷം ഖട്ടാര്‍ പ്രതികരിച്ചു.
അതേ സമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹമുണ്ട്. കര്‍ണല്‍ മണ്ഡലത്തില്‍ നിന്നാവും ഖട്ടാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുക. ജനനായക് ജനതാ പാര്‍ട്ടി ( ജെ ജെ പി ) യുമായുള്ള ബി ജെ പി സഖ്യം തകര്‍ന്നതിന് പിന്നാലെ ഹരിയാന മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഖട്ടാര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചിരുന്നു.