National
ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാല അന്തരിച്ചു
നാല് തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു
ഗുരുഗ്രാം | ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ നേതാവുമായ ഓം പ്രകാശ് ചൗതാല (89) അന്തരിച്ചു. ഇന്ന് ഉച്ചയോടെ ഗുരുഗ്രാമിലെ സ്വവസതിയിലായിരുന്നു മരണം.
ഹൃദയാഘാതം മൂലമാണ് മരണമെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തിയ ചൗതാല നാല് തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു. മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ മകനാണ്.
ഹരിയാനയിലെ സിര്‍സയിലാണ് ചൗതാല ജനിച്ചത്. 1966ല്‍ ഹരിയാന സംസ്ഥാനം രൂപവത്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് അദ്ദേഹത്തിന്റെ പിതാവ് ചൗധരി ദേവി ലാല്‍. ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം പിന്നീട് ഉപപ്രധാനമന്ത്രി പദവും വഹിച്ചു.
---- facebook comment plugin here -----