National
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു
വലംകൈ പേസ് ബൗളറായിരുന്ന അദ്ദേഹം 90-കളിലാണ് രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചത്.
ന്യൂഡല്‍ഹി | മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്നും വീണ് മരിച്ചതെന്നാണ് വിവരം. കെട്ടിടത്തിന്റെ നാലാംനിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ ഡേവിഡിനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒരുവര്‍ഷത്തോളമായി ഡേവിഡിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഡേവിഡ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതെന്നാണ് വിവരം. കര്‍ണാടക സ്വദേശിയായ ഡേവിഡ് ജോണ്‍സണ്‍ രഞ്ജി ക്രിക്കറ്റ് താരം കൂടിയായിരുന്നു. 1971 ഒക്ടോബര്‍ 16-നായിരുന്നു ജനനം. വലംകൈ പേസ് ബൗളറായിരുന്ന അദ്ദേഹം 90-കളിലാണ് രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചത്.
39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 125 വിക്കറ്റുകളാണ് ഡേവിഡ് ജോണ്‍സന്റെ കരിയറിലെ നേട്ടം.ആഭ്യന്തര മത്സരങ്ങളില്‍ വേഗമേറിയ ബൗളര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.