Connect with us

National

ജമ്മു കാശ്മീരിലെ മുന്‍ ബി.ജെ.പി മന്ത്രി ചൗധരി ലാല്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉധംപൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ചൗധരി ലാല്‍ സിങ് മത്സരിക്കും.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കാശ്മീരിലെ മുന്‍ മന്ത്രിയും ദോഗ്ര സ്വാഭിമാന്‍ സംഘടന ചെയര്‍മാനുമായ ചൗധരി ലാല്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അദ്ദേഹം മുന്‍പ് കോണ്‍ഗ്രസിലായിരുന്നു. 2014 ലെ പൊതു തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. തുടര്‍ന്ന് പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാരില്‍ മന്ത്രിയായി.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉധംപൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ചൗധരി ലാല്‍ സിങ് മത്സരിക്കും. രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ജിതേന്ദര്‍ സിങ്ങാണ് ബി.ജെ.പി സ്ഥാനാര്‍ഥി.