Ongoing News
കര്‍ണാടക മുന്‍ പോലീസ് മേധാവി കൊല്ലപ്പെട്ട നിലയില്‍
മുറിയുടെ തറയില്‍ മുഴുവന്‍ രക്തമുണ്ടായിരുന്നതായി പോലീസ്

ബെംഗളൂരു | കര്‍ണാടക മുന്‍ പോലീസ് മേധാവി ഓംപ്രകാശി (68) നെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൂന്ന് നില വസതിയിലെ താഴത്തെ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിയുടെ തറയില്‍ മുഴുവന്‍ രക്തമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ബെംഗളൂരു എച്ച് എസ് ആര്‍ ലേഔട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. ഓം പ്രകാശിന്റെ അടുത്ത ബന്ധുവാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട വിവരം ഭാര്യ പല്ലവിയാണ് പോലീസിനെ അറിയിച്ചത്. പല്ലവിയെയും കൂടെയുണ്ടായിരുന്ന മകളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
1981 ബാച്ച് ഐ പി സ് ഓഫീസറായ ഓം പ്രകാശ്, 2015 മാര്‍ച്ചിലാണ് കര്‍ണാടക ഡി ജി പിയായി ചുമതലയേറ്റത്. അതിന് മുമ്പ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസിന്റെയും ഹോം ഗാര്‍ഡ്സിന്റെയും ചുമതല വഹിച്ചിരുന്നു. ബിഹാർ സ്വദേശിയാണ്.