Connect with us

death u rajeevan master

കോഴിക്കോട് മുന്‍ ഡി സി സി പ്രസിഡന്റ് യു രാജീവന്‍ മാസ്റ്റര്‍ നിര്യാതനായി

രാവിലെ ഒമ്പതിന് ഡി സി സി ഓഫീസില്‍ പൊതുദര്‍ശനം

Published

|

Last Updated

കോഴിക്കോട് | ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ അധ്യക്ഷന്‍ യു രാജീവന്‍ മാസ്റ്റര്‍ (65) നിര്യാതനായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ ഒമ്പതിന് ഡി സി സി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും.

യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിര്‍വാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, യു ഡി എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍, കെ പി സി സി നിര്‍വാാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബേങ്ക്, ജില്ലാ സഹകരണ ബേങ്ക് എന്നിവയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

 

 

Latest