National
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും മകനും ബി ജെ പി യില്‍ ചേര്‍ന്നേക്കുമെന്ന് സൂചന
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പി യിലെത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽ നാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം - ഫയൽ ചിത്രം
ന്യൂഡല്‍ഹി | കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും മകനും കോണ്‍ഗ്രസ് എം പി യുമായ നകുല്‍ നാഥും ബി ജെ പി യില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. എന്നാല്‍ കമല്‍ നാഥും നകുല്‍ നാഥും ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കമല്‍ നാഥിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവും ബി ജെ പി വക്താവുമായ നരേന്ദ്ര സലൂജ സോഷ്യല്‍ മീഡിയയില്‍ കമല്‍നാഥിന്റെയും മകന്റെയും ഒപ്പമുള്ള ഫോട്ടോ ജയ്ശ്രീറാം എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഇവര്‍ ബി ജെ പി യില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായത്. ഇതിനിടെ കോണ്‍ഗ്രസ് എം പി കൂടിയായ നകുല്‍ നാഥ് തന്റെ എക്‌സ് അക്കൗണ്ടിലെ ബയോയില്‍ നിന്ന് കോണ്‍ഗ്രസ് എന്നെഴുതിയത് നീക്കം ചെയ്തു.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പി യിലെത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. കമല്‍നാഥും നകുല്‍ നാഥും ഇന്ന് ഡല്‍ഹിലെത്തുമെന്നും റപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച ബി ജെ പി നേതാക്കളെ കാണുമെന്നാണ് അഭ്യൂഹം.