Connect with us

National

മഹാരാഷ്ട്ര മുൻ മന്ത്രി വെടിയേറ്റ് മരിച്ചു

ശനിയാഴ്ച രാത്രി 9.30 ഓടെ സിദ്ദിഖിന്റെ മകനും ബാന്ദ്ര ഈസ്റ്റ് എം എൽ എയുമായ സീഷന്റെ ഓഫീസിന് സമീപം വെച്ചായിരുന്നു ആക്രമണം

Published

|

Last Updated

മുംബൈ | മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ സി പി അജിത് പവാർ വിഭാഗം അംഗവുമായ ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രി 9.30 ഓടെ സിദ്ദിഖിന്റെ മകനും ബാന്ദ്ര ഈസ്റ്റ് എം എൽ എയുമായ സീഷന്റെ ഓഫീസിന് സമീപം വെച്ചായിരുന്നു ആക്രമണം. അക്രമികൾ ആറ് റൗണ്ട് വെടിയുതിർത്തതായി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സിദ്ധിഖിനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് വെടിയുണ്ടകൾ സിദ്ദീഖിന്റെ ദേഹത്ത് പതിച്ചതായും അദ്ദേഹത്തിന്റെ ഒരു സഹായിക്ക് വെടിയേറ്റതായും വൃത്തങ്ങൾ അറിയിച്ചു.

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് ദസറ ദിനത്തിൽ വെടിവയ്പ്പ് നടന്നത്.

 

---- facebook comment plugin here -----

Latest