Connect with us

National

മുന്‍ മന്ത്രി ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ ശരദ് പവാര്‍ വിഭാഗം എന്‍ സി പിയിലേക്ക്; മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് തിരിച്ചടി

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പാട്ടീലിന്റെ തീരുമാനം.

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ ശരദ് പവാര്‍ വിഭാഗം എന്‍സിപിയിലേക്ക്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പാട്ടീല്‍ തീരുമാനം പ്രഖ്യാപിച്ചത്. തന്നെ അനുകൂലിക്കുന്നവരുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് പ്രഖ്യാപനം.

പാര്‍ട്ടിയില്‍ അംഗത്വമെടുക്കേണ്ട തിയ്യതി എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറും മറ്റ് നേതാക്കളും തീരുമാനിക്കുമെന്ന് പാട്ടീല്‍ അറിയിച്ചു. തന്നെ പിന്തുണയ്ക്കുന്നവരും എന്‍ സി പിയില്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു.

 

 

 

---- facebook comment plugin here -----

Latest