Kerala
മുന്‍ എം എല്‍ എ. കെ മമ്മുണ്ണി ഹാജി നിര്യാതനായി
2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൊണ്ടോട്ടി മണ്ഡലം എം എല്‍ എയായിരുന്നു
കൊണ്ടോട്ടി | മുന്‍ കൊണ്ടോട്ടി എം എല്‍ എ. കെ മമ്മൂണ്ണി ഹാജി (81) നിര്യാതനായി. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് നേതാവായ മമ്മൂണ്ണി ഹാജി 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൊണ്ടോട്ടി മണ്ഡലം എം എല്‍ എയായിരുന്നു.
വെള്ളുവമ്പ്രം കോടാലി ഹസന്‍ – പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ ഒന്നിന് മലപ്പുറം വെള്ളുവമ്പ്രത്താണ് ജനനം. ഭാര്യ ആഇശ. നാല് മക്കളുണ്ട്.
---- facebook comment plugin here -----