Connect with us

Kerala

വി എസിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നും മുന്‍ പി എ സുരേഷിനെ ഒഴിവാക്കി

ആദ്യം സുരേഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പിന്നീട് പരിപാടിയില്‍ നിന്നൊഴിവാക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം വി എസ് അച്ചുതാനന്ദന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുന്‍ പി എ .എ സുരേഷിന് വിലക്ക്. പാലക്കാട് മുണ്ടൂരിലെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കുന്നതിനാണ് സിപിഎം വിലക്കേര്‍പ്പെടുത്തിയത്. ആദ്യം സുരേഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പിന്നീട് പരിപാടിയില്‍ നിന്നൊഴിവാക്കുകയായിരുന്നു. ചില അസൗകര്യങ്ങള്‍ കാരണം് പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകര്‍ സുരേഷിനെ അറിയിക്കുകയായിരുന്നു.

പരിപാടിക്കായി ആദ്യമിറക്കിയ പോസ്റ്ററില്‍ സുരേഷിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇറക്കിയ പോസ്റ്ററില്‍ നിന്ന് സുരേഷിന്റെ പേരൊഴിവാക്കി. പാര്‍ട്ടി അനുഭാവികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഒരു കാലത്ത് പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടയാളാണ് സുരേഷ്. സംഭവം വ്യക്തിപരമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും പാര്‍ട്ടിയില്‍നിന്ന് പുറത്തായിട്ടും താന്‍ പാര്‍ട്ടിവിരുദ്ധനായിട്ടില്ലെന്നും സുരേഷ് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

 

Latest