Connect with us

Kerala

ആലപ്പുഴയില്‍ കള്ളനോട്ടുകളുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റും യുവതിയും പിടിയില്‍

ഒരുമാസമായി ചാരുംമൂട്ടിലെ വിവിധ കടകളില്‍ ഈ നോട്ടുകള്‍ നല്‍കി സാധനങ്ങള്‍ വാങ്ങിയതായി ലേഖ മൊഴി നല്‍കി

Published

|

Last Updated

ആലപ്പുഴ  \ കള്ളനോട്ടുകളുമായി മുന്‍പഞ്ചായത്ത് പ്രസിഡന്റും യുവതിയും പിടിയില്‍. കൊല്ലം കിഴക്കേകല്ലട സ്വദേശി ക്ലീറ്റസ്(45), താമരക്കുളം പേരൂര്‍ക്കാരാഴ്മ അക്ഷയ് നിവാസില്‍ ലേഖ(38) എന്നിവരാണ് അറസ്റ്റിലായത്. കിഴക്കേകല്ലട മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് ക്ലീറ്റസ്. ചാരുംമൂട്ടിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം ലേഖ നല്‍കിയ 500 രൂപ നോട്ടില്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ പരിശോധനയില്‍ ലേഖ നല്‍കിയത് കള്ളനോട്ടാണെന്ന് കണ്ടെത്തി. ഇവരുടെ പക്കല്‍ നിന്ന് കൂടുതല്‍ കള്ളനോട്ടുകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും കൂടുതല്‍ കള്ളനോട്ടുകള്‍ കണ്ടെത്തുകയായിരുന്നു.തനിക്ക് ക്ലീറ്റസാണ് കള്ളനോട്ടുകള്‍ നല്‍കിയതെന്ന് ലേഖ പോലീസിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെയും കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 500 രൂപയുടെ കള്ളനോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇയാള്‍ 10,000 രൂപയുടെ കള്ളനോട്ടുകളാണ് ലേഖയ്ക്ക് നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.ഒരുമാസമായി ചാരുംമൂട്ടിലെ വിവിധ കടകളില്‍ ഈ നോട്ടുകള്‍ നല്‍കി സാധനങ്ങള്‍ വാങ്ങിയതായി ലേഖ മൊഴി നല്‍കിയിട്ടുണ്ട്. ഓരോ ദിവസവും ഓരോ കടയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടത്. നോട്ടുകളുടെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest