International
അഫ്ഗാന്‍ ജനതയോട് മാപ്പ് പറഞ്ഞ് മുന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി
താലിബാന്‍ കാബൂളിലേക്ക് പ്രവേശിച്ച ആഗസ്റ്റ് 15നാണ് അശ്‌റഫ് ഗനി രാജ്യം വിട്ടത്.
കാബൂള്‍ | താലിബാന്‍ രാജ്യം കീഴടക്കുന്നതിനിടെ വിദേശത്തേക്ക് കടന്നുകളഞ്ഞതില്‍ അഫ്ഗാനിസ്ഥാന്‍ ജനതയോട് മാപ്പ് പറഞ്ഞ് മുന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി. ജനങ്ങളെ ഒറ്റക്കാക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹം പ്രസ്താവന പ്രസിദ്ധീകരിച്ചത്.
രക്തരൂക്ഷിത തെരുവ് യുദ്ധം ഒഴിവാക്കാനാണ് കൊട്ടാര സുരക്ഷാ അധികൃതരുടെ നിര്‍ദേശ പ്രകാരം രാജ്യം വിട്ടത്. കോടിക്കണക്കിന് പണം കൊണ്ടുപോയിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ജീവിതത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ തീരുമാനമായിരുന്നു കാബൂള്‍ വിടുക എന്നത്.
എന്നാല്‍ തോക്കുകള്‍ നിശബ്ദമാക്കാനും കാബൂളിനെയും 60 ലക്ഷം ജനങ്ങളെയും സംരക്ഷിക്കാനുമുള്ള ഏക മാര്‍ഗം രാജ്യം വിടുക എന്നതായിരുന്നെന്നും ഗനി പറഞ്ഞു. താലിബാന്‍ കാബൂളിലേക്ക് പ്രവേശിച്ച ആഗസ്റ്റ് 15നാണ് അശ്‌റഫ് ഗനി രാജ്യം വിട്ടത്. യു എ ഇയാണ് ഗനിക്ക് അഭയം നല്‍കിയത്.