Connect with us

Kerala

ഐസി ബാലകൃഷ്ണനെതിരെ വെളിപ്പെടുത്തലുമായി ബത്തേരി അ‍ർബൻ ബാങ്ക് മുൻപ്രസിഡൻ്റ്

പണം നല്‍കി തന്നെ സ്വാധീനിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല.

Published

|

Last Updated

വയനാട് | ബത്തേരി അര്‍ബന്‍ ബാങ്ക് മുന്‍ പ്രസിഡന്റ് ഡോ സണ്ണി ജോര്‍ജ് ഐസി ബാലകൃഷ്ണനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത്. ഐസി ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റായിരുന്ന 2021ല്‍ 17പേരുടെ ലിസ്റ്റ് തന്നിട്ട് നിയമനം നടത്താന്‍ ആവശ്യപ്പെട്ടുവെന്നാണ് സണ്ണി പറയുന്നത്.

പാര്‍ട്ടി തലത്തില്‍ തന്ന പേരുകള്‍ കുറഞ്ഞ റാങ്കുള്ളവരുടെയും റാങ്ക് ലിസ്റ്റില്‍ പെടാത്തവരുടെയും ആയിരുന്നു. എന്നാല്‍ താന്‍ ലിസ്റ്റ് തള്ളി മെറിറ്റ് അടിസ്ഥാനത്തില്‍ ആറ് ഒഴിവിലേക്ക് നിയമനം നടത്തിയെന്നും സണ്ണി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശകാരിച്ചു.ഐസി ബാലകൃഷ്ണന്‍ അതിന് ശേഷം സംസാരിച്ചിട്ടില്ല. ഐസി ബാലകൃഷ്ണന്‍ പണം വാങ്ങിയോ എന്ന് തനിക്കറിയില്ല.പണം നല്‍കി തന്നെ സ്വാധീനിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല.എന്‍എം വിജയന്‍ നിയമനത്തിന് ശ്രമം നടത്തിയിട്ടില്ലെന്നും സണ്ണി പറഞ്ഞു.

Latest