National
മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പനിയെയും ശ്വാസകോശ അണുബാധയെയും തുടര്‍ന്ന് പുണെയിലെ ഭാരതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
മുംബൈ| മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെയും ശ്വാസകോശ അണുബാധയെയും തുടര്‍ന്ന് പുണെയിലെ ഭാരതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് പ്രതിഭാ പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
നിലവില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയാണ് പ്രതിഭാ പാട്ടീല്‍. 2007 – 2012 വരെയാണ് അവര്‍ രാഷ്ട്രപതി സ്ഥാനത്ത് തുടര്‍ന്നത്.
---- facebook comment plugin here -----