Connect with us

Kerala

മുന്‍ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു

കേരള പോലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു.

Published

|

Last Updated

കണ്ണൂര്‍ |  മുന്‍ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു. 60 വയസായിരുന്നു. കേരള പോലീസ് റിട്ട. അസിസ്റ്റന്റ് കമാന്‍ഡന്റ് ആയിരുന്നു. രണ്ട് തവണ ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയ കേരള പോലീസ് ടീം അംഗവുമായിരുന്നു. കേരള പോലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു.

പയ്യന്നൂര്‍ ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ്, പയ്യന്നൂര്‍ ബ്ലൂസ്റ്റാര്‍ ക്ലബ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ടീം അംഗവുമായിരുന്നു.1986ല്‍ ഹവില്‍ദാറായാണ് കേരള പോലീസില്‍ ചേര്‍ന്നത്. യു ഷറഫലി, വിപി സത്യന്‍, ഐഎം വിജയന്‍, സിവി പാപ്പച്ചല്‍, കെടി ചാക്കോ, ഹബീബ് റഹ്മാന്‍ എന്നിവര്‍ക്കൊപ്പം കേരള പോലീസിനായി കളിച്ചു. 2008ല്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ നേടി. 2020ലാണ് കേരള പൊലീസില്‍ നിന്നു വിരമിച്ചത്.ഭാര്യ: പുഷ്പ യു. മക്കള്‍: സുജിന്‍ രാജ്,സുബിന്‍ രാജ്. സംസ്‌കാരം നാളെ രാവിലെ 11നു മൂരിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍.

 

Latest