Connect with us

Kerala

മുന്‍ സന്തോഷ് ട്രോഫി താരം മലപ്പുറം അസീസ് അന്തരിച്ചു

1969-ല്‍ മൈസൂര്‍ ബംഗാളിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി നേടുമ്പോള്‍ അസീസായിരുന്നു ക്യാപ്റ്റന്‍.

Published

|

Last Updated

മലപ്പുറം  | 1977-ലെ പ്രഥമ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ച മലയാളി ഫുട്ബോള്‍ താരം മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങല്‍ അബ്ദുല്‍ അസീസ് (73) അന്തരിച്ചു.സന്തോഷ് ട്രോഫിയില്‍ മൈസൂര്‍, സര്‍വീസസ്, ബംഗാള്‍, മഹാരാഷ്ട്ര ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 10ാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സേഷം ബാംഗ്ലൂരിലെ പട്ടാള ടീമായ എ എസ് സിയിലെത്തി. തുടര്‍ന്ന് മൈസൂര്‍ സന്തോഷ് ട്രോഫി ടീമില്‍ കളിച്ചു. 1969-ല്‍ മൈസൂര്‍ ബംഗാളിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി നേടുമ്പോള്‍ അസീസായിരുന്നു ക്യാപ്റ്റന്‍.

1974-ല്‍ മുഹമ്മദന്‍സില്‍ ചേര്‍ന്നു. ഇന്ത്യന്‍ പെലെ എന്നറിയപ്പെട്ട മുഹമ്മദ് ഹബീബ്, സെയ്ദ് നയിമുദ്ദീന്‍, തരുണ്‍ ബോസ് എന്നിവര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്.ഡി.സി.എം, കല്‍ക്കത്ത ലീഗ്, ശ്രീനാരായണ കണ്ണൂര്‍ ടൂര്‍ണമെന്റുകളില്‍ മുഹമ്മദന്‍സിനായി കളിച്ചു. ഇതിനു പിന്നാലെ ധാക്ക മുഹമ്മദന്‍സ് ടീമിനായും കളിച്ചു. 1981-ല്‍ മുഹമ്മദന്‍സ് വിട്ട അദ്ദേഹം ഓര്‍കെ മില്‍സ് ബോംബെയില്‍ ചേര്‍ന്ന് കളിച്ചു. അവിടെ വിഫ ട്രോഫി, ബോംബേ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കി. ശ്രീലങ്ക ഉള്‍പ്പടെ പങ്കെടുത്ത പെന്‍ഡ്രങ്കുലര്‍ കപ്പില്‍ ടീമിന്റെ ക്യാപ്റ്റനുമായി.സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ ആദ്യ കേരള ടീമിലെ അംഗം അന്തരിച്ച കെ ചേക്കു സഹോദരനാണ്.

 

Latest