Connect with us

Kerala

വേട്ടയാടിയ മാന്‍ ഇറച്ചിയുമായി മുന്‍ പാമ്പ് പിടിത്തക്കാരന്‍ വനം വകുപ്പിന്റെ പിടിയില്‍

വഴിക്കടവ് പൂവത്തിപ്പൊയില്‍ പിലാത്തൊടിക മുജീബ് റഹ്മാനാണ് (42) അറസ്റ്റിലായത്

Published

|

Last Updated

മലപ്പുറം | വേട്ടയാടിയ മാന്‍ ഇറച്ചിയുമായി വഴിക്കടവ് സ്വദേശി വനംവകുപ്പിന്റെ പിടിയില്‍. നേരത്തെ പാമ്പുപിടിത്തക്കാരനായിരുന്ന വഴിക്കടവ് പൂവത്തിപ്പൊയില്‍ പിലാത്തൊടിക മുജീബ് റഹ്മാനാണ് (42) അറസ്റ്റിലായത്.

മാനിറച്ചി പാക്കറ്റുകളിലാക്കി വില്‍പനക്ക് തയാറാക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ഇയാളുടെ വീട്ടില്‍ നിന്ന് എട്ടു കിലോ മാനിറച്ചി പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. ഇറച്ചി മറ്റൊരാളില്‍നിന്ന് വാങ്ങിയതാണെന്നാണ് മുജീബിന്റെ മൊഴി. കോഴിക്കോട് ഡി എഫ് ഒക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

മുജീബ് റഹ്മാന്‍ മുമ്പ് വനംവകുപ്പിന്റെ പാമ്പുപിടിത്തക്കാരനായിരുന്നു. പിടിക്കുന്ന പാമ്പുകളെ ദിവസങ്ങളോളം വീട്ടില്‍ സൂക്ഷിക്കുകയും അപകടകരമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതിനാല്‍ ഇയാളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

നിലമ്പൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വി ബിജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി കെ വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍ പി പ്രദീപ് കുമാര്‍, സി അനില്‍കുമാര്‍, പി വിബിന്‍, എന്‍ സത്യരാജ്, നിലമ്പൂര്‍ റിസര്‍വ് ഫോഴ്സ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വി രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ടി എസ് അമൃതരാജ്, ആതിര കൃതിവാസന്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

 

Latest