National
മുന്‍ സ്റ്റാര്‍ സിംഗര്‍ വിജയി കല്‍പ്പന രാഘവേന്ദര്‍ ആത്മഹത്യക്ക് ശ്രമിച്ചു
അമിത അളവില്‍ ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം

ഹൈദരാബാദ്|പിന്നണി ഗായിക കല്‍പ്പന രാഘവേന്ദര്‍ ആത്മഹത്യക്ക് ശ്രമിച്ചു. മാര്‍ച്ച് രണ്ടിന് ഹൈദരാബാദിലെ നിസാംപേട്ടിലെ അപ്പാര്‍ട്ട്മെന്റിലാണ് കല്‍പ്പന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിത അളവില്‍ ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. ഗായിക നിലവില്‍ വെന്റിലേറ്ററിലാണ്.
രണ്ട് ദിവസമായിട്ടും കല്‍പന വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റ് സെക്യൂരിറ്റിയാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചാണ് കല്‍പ്പനയെ ആശുപത്രിയില്‍ എത്തിച്ചത്. ആത്മഹത്യയ്ക്കു ശ്രമിച്ചതിന്റെ കാരണം അന്വേഷിക്കുകയാണ് പോലീസ്.
പ്രശസ്ത പിന്നണി ഗായകന്‍ ടി എസ് രാഘവേന്ദ്രയുടെ മകളാണ് കല്‍പ്പന. 2010-ല്‍ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിലെ വിജയിയായിരുന്ന കല്‍പ്പന.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)