Connect with us

Kerala

ഫോർട്ട് കൊച്ചിയിലെ അപകടം: കേരളത്തെ കുറിച്ച് ലോകമെന്ത് കരുതുമെന്ന് ഹൈക്കോടതി

പുതുക്കിപ്പണിയാനായി തുറന്നിട്ടിരുന്ന കാനയിൽ വീണ് ഫ്രഞ്ച് പൗരന്റെ തുടയെല്ല് പൊട്ടിയ സംഭവത്തിലാണ് കോടതിയുടെ വിമർശം.

Published

|

Last Updated

കൊച്ചി | ഫോർട്ട് കൊച്ചിയിൽ തുറന്നുകിടന്ന ഓടയിൽ വീണ് വിദേശ സഞ്ചാരിക്ക് പരുക്കേറ്റ സംഭവത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കേരളത്തിന്റെ ടൂറിസം വികസനത്തെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണിതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. പുതുക്കിപ്പണിയാനായി തുറന്നിട്ടിരുന്ന കാനയിൽ വീണ് ഫ്രഞ്ച് പൗരന്റെ തുടയെല്ല് പൊട്ടിയ സംഭവത്തിലാണ് കോടതിയുടെ വിമർശം.

“ഒരു വിദേശി തുറന്നുകിടന്ന കാനയിൽ വീണു. എന്തൊരു നാണക്കേടാണിത്. നടക്കാൻ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ ഇവിടുത്തെക്കുറിച്ച് വിചാരിക്കൂ? എങ്ങനെയാണ് എന്നിട്ട് ടൂറിസം വളർത്തുക. ഇത് ഈ നഗരത്തെ മാത്രമല്ല, ടൂറിസം മാപ്പിൽ കേരളത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേ ?” – എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

ഈ സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ജില്ലാ കലക്ടർക്ക് നിർദേശം നൽകി. കൂടാതെ, അരൂർ-തുറവൂർ ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് അമിക്കസ് ക്യൂറിക്ക് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.

Latest