Connect with us

t20worldcup

ദക്ഷിണാഫ്രിക്കക്കെതിരെ പൊരുതി; ഇംഗ്ലണ്ട് തോറ്റു

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് വേണ്ടി റസീ വാന്‍ഡര്‍ ഡൂസ്സെന്‍ 60 പന്തില്‍ പുറത്താവാതെ 94 റണ്‍സ് നേടി. ഇദ്ദേഹമാണ് കളിയിലെ താരം

Published

|

Last Updated

ഷാര്‍ജ | ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ 39ാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് ജയം. 10 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയിരിക്കുന്നത്.

ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഇരുപത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. 190 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടും വിജയത്തിലെത്താന്‍ സാധിച്ചില്ല.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് വേണ്ടി റസീ വാന്‍ഡര്‍ ഡൂസ്സെന്‍ 60 പന്തില്‍ പുറത്താവാതെ 94 റണ്‍സ് നേടി. ഇദ്ദേഹമാണ് കളിയിലെ താരം. ദക്ഷിണാഫ്രിക്കക്കായി എയ്ഡന്‍ മാര്‍ക്രം 25 പന്തില്‍ പുറത്താവാതെ 52 റണ്‍സും ക്വിന്റണ്‍ ഡി കോക്ക് 27 പന്തില്‍ 34 റണ്‍സും നേടി. ഇംഗ്ലണ്ടിനായി മോഈന്‍ അലിയും ആദില്‍ റാഷിദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി 27 പന്തില്‍ 37 റണ്‍സുമായ മൊഈന്‍ അലിയും 26 പന്തില്‍ 33 റണ്‍സുമായി ഡേവിഡ് മലാനും ലിയാം ലിവിംഗ്സ്റ്റണ്‍ 17 പന്തില്‍ 28 റണ്‍സും നേടി. ദക്ഷിണാഫ്രിക്കക്കായി കഗിസോ റബാഡ മൂന്ന് വിക്കറ്റും തബ്രൈസ് ഷംസി, ഡൈ്വന്‍ പ്രിട്ടോറിയസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Latest